പെട്രോള്‍ വില ; ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വന്തം ലേഖകന്‍

Jan 05, 2020 Sun 10:31 PM

ന്യൂഡല്‍ഹി : പെട്രോള്‍ ഈ വര്‍ഷത്തെ ഏററവും ഉയര്‍ന്ന വിലയില്‍. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 75.54 രൂപയും ഡീസലിന് ലിറ്ററിന് 68.51 രൂപയുമാണ്  ഇന്നത്തെ വില. ഇറാഖ് യുഎസ് സംഘര്‍ഷത്തെ തുടര്‍ന്നാണ് ഈ ഉയര്‍ന്ന വിലയില്‍ എത്തിയത്. 


ഇറാഖിലെ ബഗ്ദാദ് വിമാനത്താവള റോഡില്‍ വെള്ളിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തില്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നിരുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം ദിനം രാജ്യത്തും വില വര്‍ധന തുടരുകയാണ്.ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ മൂന്നില്‍ രണ്ടു ഭാഗവും സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ മധ്യപൂര്‍വ ദേശത്തെ രാജ്യങ്ങളില്‍ നിന്നാണ്. ഇവരില്‍ നിന്നു മാറി യുഎസ് പോലുള്ള രാജ്യങ്ങളെ എണ്ണ ഇറക്കുമതിക്കായ ആശ്രയിക്കാമെന്നു വച്ചാല്‍ അവിടെയും വെള്ളിയാഴ്ചയുണ്ടായ വില വര്‍ധനവു കാര്യമായി ബാധിച്ചിട്ടുണ്ട്. 

  • HASH TAGS
  • #petrolrate
  • #diselrate
  • #uswar
  • #indianeconomy
  • #today