അടങ്ങാത്ത പ്രതിഷേധം : പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പ്രിയങ്കഗാന്ധി സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍

Jan 06, 2020 Mon 08:04 AM

ജെഎന്‍യു വിദ്യര്‍ത്ഥികളെ മുഖംമൂടി ധരിച്ചെത്തി ആക്രമിച്ച സംഭവത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഡല്‍ഹി പൊലീസ് ആസ്ഥാനത്തും എയിംസ് ആശുപത്രിക്കു മുന്‍പിലും അടങ്ങാത്ത പ്രതിഷേധം ആളികത്തുകയാണ്. ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി ജാമിയ മില്ലിയ വിദ്യാര്‍ഥികളും നിരവധി നേതാക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്.അക്രമത്തില്‍ പരുക്കേറ്റ് എയിംസില്‍ ചികിത്സയില്‍ കഴിയുന്നവര്‍ വൈസ് ചാന്‍സലറോടും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചതായും മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷേ അതേ സമയം ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നുവെന്നും വിദ്യാര്‍ത്ഥികളെ ഫാസിസ്റ്റുകള്‍ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെജറിവാള്‍, ചിദംബരം എന്നിവരും ഈ അതിക്രമത്തെ അപലിപ്പിച്ചിട്ടുണ്ട്. ക്യാംപസിന് പുറത്തുനിന്നുള്ളവരും സംഘത്തിലുണ്ടായിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനോടു റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ജെഎന്‍യു റജിസ്ട്രാര്‍ പ്രമോദ് കുമാറിനോടു നിര്‍ദേശിച്ചു. വൈസ് ചാന്‍സലറോടും ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതായും സമാധാനാന്തരീക്ഷം ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചതായും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
  • HASH TAGS