ജെഎന്‍യു അക്രമം; പ്രതിഷേധിച്ച്‌ ബോളിവുഡ് താരങ്ങള്‍

സ്വ ലേ

Jan 07, 2020 Tue 09:33 PM

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ബോളിവുഡ് താരങ്ങള്‍ രംഗത്ത് . സോയ അക്തര്‍, അനുരാഗ് കശ്യപ്, തപ്സി പന്നു, റിച്ച ഛദ, അനുഭവ് സിന്‍ഹ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരദ്വാജ്, സൌരഭ് ശുക്ല, സുധിര്‍ മിശ്ര തുടങ്ങിയവര്‍ മുംബൈയിലെ ബാദ്രയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു.


പ്രധാനമന്ത്രി  മോഡിയും, ആഭ്യന്തരമന്ത്രി അമിത് ഷായും,അവർ നയിക്കുന്ന  ബിജെപിയും ,എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതില്‍ തനിക്ക് ലജ്ജയില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ എത്ര ധീരരാണ്, തനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തത്ര നിര്‍ഭയരായാണ് അവര്‍ പെരുമാറുന്നത് എന്ന് സോനം കപൂര്‍ പ്രതികരിച്ചു.


  • HASH TAGS
  • #modi
  • #amitsha
  • #jnu