എനിക്കും ഒരു മകള്‍ ഉണ്ടായിരുന്നു. അവള്‍ക്ക് സംഭവിച്ച കാര്യം, അതെങ്ങനെയാണ് ഞാന്‍ മറക്കുക?..;നിര്‍ഭയയുടെ അമ്മ

സ്വന്തം ലേഖകന്‍

Jan 08, 2020 Wed 05:02 PM

ന്യൂഡല്‍ഹി:  ഏഴ് വര്‍ഷത്തിന് ശേഷം നിര്‍ഭയ കേസിലെ  നാല് പ്രതികള്‍ക്കും വധ ശിക്ഷ ഉറപ്പു വരുത്തി ഇന്നലെ മരണ വാറണ്ട് പുറപ്പെടുവിച്ചു .നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഈ മാസം 22 ന് നടപ്പാക്കാനാണ് തീരുമാനം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് മൂന്ന് മണിക്കൂര്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ ബ്ലാക്ക് വാറണ്ട് പുറപ്പെടുവിച്ചത്. 


 പ്രതികളില്‍ ഒരാളായ മുകേഷ് സിങ്ങിന്റെ അമ്മ നിര്‍ഭയയുടെ അമ്മയുടെ അരികിലെത്തി മകന്റെ ജീവനുവേണ്ടി യാചിച്ചു. ആശാദേവിയുടെ സാരിയില്‍ പിടിച്ചുകൊണ്ട് എന്റെ മകനോട് പൊറുക്കണമെന്നും അവന്റെ ജീവനുവേണ്ടി ഞാന്‍ യാചിക്കുകയാണെന്നും പറഞ്ഞു.


 എന്നാല്‍ നിര്‍ഭയയുടെ അമ്മ  നിലപാടില്‍ ഉറച്ചുനിന്നു . 'എനിക്കും ഒരു മകളുണ്ടായിരുന്നു. അവള്‍ക്ക് എന്താണ് സംഭവിച്ചത് ?   അതൊക്കെ എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും. ഏഴ് വര്‍ഷമായി ഞാന്‍ നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്-നിര്‍ഭയയുടെ അമ്മ പറഞ്ഞു.ഇതോടെ കോടതി മുറിയില്‍ നിശബ്ദത പാലിക്കണമെന്ന് ജഡ്ജി നിര്‍ദ്ദേശിച്ചു.


 

  • HASH TAGS
  • #case
  • #nirbaya