ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ തെറ്റ് ; രമേശ് ചെന്നിത്തല

സ്വന്തം ലേഖകന്‍

Jan 08, 2020 Wed 09:25 PM

തിരുവനന്തപുരം: ടി പി സെന്‍കുമാറിനെ ഡിജിപി ആക്കിയത് തനിക്ക് പറ്റിയ തെറ്റാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു  പ്രതിപക്ഷനേതാവ്. 


അന്ന് മഹേഷ് കുമാര്‍ സിംഗ്‍ളയായിരുന്നു ഡിജിപി ആകേണ്ടിയിരുന്നത്.  ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുതി ചെയ്തതാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു.


 


 

  • HASH TAGS
  • #DGP
  • #രമേശ് ചെന്നിത്തല