യു.എ.പി.എ കേസ്; സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം ; സീതാറാം യെച്ചൂരിക്ക് കത്തയച്ച്‌ അജിത

സ്വന്തം ലേഖകന്‍

Jan 09, 2020 Thu 03:43 AM

കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍  സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക കെ.അജിത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. എന്‍.ഐ.എ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍.ഐ.എ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകും. 


ഈക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് അജിത കത്തില്‍ ആവശ്യപ്പെടുന്നത്.അലനും താഹയ്ക്കുമെതിരെ ശക്തമായ തെളിവുകളില്ലാതെ ഇരുവരും മാവോയിസ്റ്റുകളാണെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം ശരിയായില്ലെന്നും  അജിത  കത്തില്‍ അജിത വ്യക്തമാക്കി.

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa
  • #സീതാറാം യെച്ചൂരി