എച്ച്‌1എന്‍1: സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

സ്വ ലേ

Jan 10, 2020 Fri 12:17 AM

കോഴിക്കോട് : എ​ച്ച്‌ 1 എ​ന്‍ 1 ഭീ​തി​യെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മു​ക്കം ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ല്‍ വ​രു​ന്ന എ​ല്ലാ സ്കൂ​ളു​ക​ള്‍​ക്കും ജി​ല്ലാ ഭ​ര​ണ​കൂ​ടം ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.അം​ഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചത്.തിങ്കളാഴ്ച മാത്രമേ ഇനി സ്‌കൂളുകള്‍ തുറക്കൂവെന്നും അധികൃതര്‍ അറിയിച്ചു. കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്‌എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ്എച്ച്‌ വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചത്. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കുമാണ് പനി പടര്‍ന്നുപിടിച്ചത്.

  • HASH TAGS
  • #kozhikode
  • #school
  • #leave
  • #എച്ച്‌1എന്‍1