പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തു

സ്വന്തം ലേഖകന്‍

Jan 10, 2020 Fri 03:37 AM

മലപ്പുറം: മലപ്പുറത്ത് വിഷാംശമടങ്ങിയ പുല്ല് തിന്ന പശുക്കള്‍ കൂട്ടത്തോടെ ചത്തു. തൃക്കലങ്ങോട്  ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്.


പുല്ലില്‍ വിഷാംശം അടങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

  • HASH TAGS
  • #Malappuram