ഷൂട്ടിംങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്.

സ്വന്തം ലേഖകന്‍

Jan 10, 2020 Fri 07:36 AM

ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടയില്‍ നടി മഞ്ജുവാര്യര്‍ക്ക് പരുക്ക്. ആക്ഷന്‍ രംഗത്തിന്റെ ഷൂട്ടിംങ്ങിനിടെ മഞ്ജു കാല്‍ വഴുതി വീഴുകയായിരുന്നു. രഞ്ജിത്ത് ശങ്കറും സാലില്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരുക്കു പറ്റിയത്.


ഡ്യൂപ്പിനെ വെച്ച് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാനാണ് ശ്രമിച്ചതെങ്കിലും മഞ്ജു തന്നെ ചെയ്യാന്‍ മുന്നോട്ടു വരികയായിരുന്നെന്ന് സിനിമ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കയറില്‍ കെട്ടിയായിരുന്നു ചിത്രീകരണം. തറയിലേക്ക് ചാടി ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണാണ് പരുക്കു പറ്റിയത്. എന്നാല്‍, അതിനു ശേഷവും ചിത്രീകരണം തടസ്സപ്പെടുത്താതെ രണ്ട് മൂന്ന് സീനുകളില്‍ കൂടി മഞ്ജു അഭിനയിച്ചു. പരുക്ക് സാരമല്ലെങ്കിലും ഇനി നടക്കാനിരിക്കുന്ന കലാപരിപാടികളില്‍ നിന്നും മഞ്ജു പിന്മാറിയതായും അറിയിച്ചു.  • HASH TAGS
  • #film
  • #accident
  • #malayalam
  • #Manju warrior
  • #manjuwarrior
  • #filmnews