നടിയെ ആക്രമിച്ച കേസ് : വിചാരണ വൈകിപ്പിക്കാനുള്ള ശ്രമവുമായി നടൻ ദിലീപ്

സ്വലേ

Jan 11, 2020 Sat 04:42 PM

ന്യൂഡല്‍ഹി:  നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വീണ്ടും  വൈകിപ്പിക്കാനുള്ള ശ്രമവുമായി  നടൻ ദിലീപ്. ആക്രമണ ദൃശ്യങ്ങളെ കുറിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ വിചാരണ നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട്  ദിലീപ് ഹര്‍ജി സമര്‍പ്പിച്ചു. ദിലീപിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും.


ഈ കേസില്‍ ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീംകോടതി വിചാരണ കോടതിയ്ക്ക് നല്‍കിയ നിര്‍ദ്ദേശം.

  • HASH TAGS
  • #dileep