ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട് ; പിണറായി വിജയന്‍

സ്വന്തം ലേഖകന്‍

Jan 11, 2020 Sat 10:24 PM

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയിലെ കേരള ഹൗസിലെത്തിയാണ് ഐഷി ഘോഷും സംഘവും പിണറായി വിജയനെ കണ്ടത്.ക്യാംപസിലെ അക്രമത്തെ കുറിച്ച്‌ മുഖ്യമന്ത്രിയോട് വിശദീകരിച്ച വിദ്യാര്‍ത്ഥി സംഘം സംഭവങ്ങളില്‍ അധ്യാപകര്‍ക്ക് അടക്കം പരിക്കേറ്റതായും അറിയിച്ചു.


മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാര്‍ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്‌ക്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.


വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ജെഎന്‍യു നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഐഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച്‌ സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ 'ഹല്ലാ ബോല്‍' എന്ന പുസ്തകം ഐഷിക്കുനല്‍കി.ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും

  • HASH TAGS
  • #pinarayi
  • #pinarayivijayan
  • #minister
  • #ഐഷി