ജെഎന്‍യു അക്രമം : പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

സ്വന്തം ലേഖകന്‍

Jan 12, 2020 Sun 03:44 AM

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ അക്രമ സംഭവത്തിലെ പ്രതികളായവരെ തിരിച്ചറിഞ്ഞതായി പോലീസ്. 37 പേരില്‍ 10 പേര്‍ സര്‍വ്വകലാശാലയ്ക്ക് പുറത്തുള്ളവരാണ്.  'യൂനിറ്റി എഗയിന്‍സ്റ്റ് ലെഫ്റ്റ്' എന്ന വാട്‌സപ്പ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് തിരിച്ചറിഞ്ഞതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യ്തു. ഈ ഗ്രൂപ്പിലൂടെ ആക്രമണം ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. 


ഞെട്ടിക്കുന്ന ദ്യശ്യങ്ങളായിരുന്നു ജെഎന്‍യുവില്‍ അരങ്ങേറിയത്.ജനുവരി അഞ്ചിന് വൈകീട്ടോടെയാണ് ജെ.എന്‍.യു സര്‍വകലാശാലയില്‍ എ.ബി.വി.പി നേതൃത്വത്തില്‍ മുഖംമറച്ച അക്രമികള്‍ എത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം നടത്തിയത്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പടെ 30ഓളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു. നിരവധി പ്രമുഖര്‍ അക്രമത്തില്‍ പ്രതിഷേധിച്ചിരുന്നു.

  • HASH TAGS