വീഡിയോ കോള്‍ ചെയ്തുകൊണ്ടിരിക്കെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

സ്വലേ

Jan 12, 2020 Sun 03:54 AM

പീരുമേട്: ആൺസുഹൃത്തിനെ വീഡിയോ കോൾ ചെയ്യുന്നതിനിടയിൽ ബിരുദ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ (21)യാണ് മരിച്ചത്. പ്രണയ നൈരാശ്യമാണ് കാരണമെന്ന് പീരുമേട് പോലീസ് അറിയിച്ചു. സംഭവം നടക്കുമ്പോൾ  സൗമ്യയുടെ വീട്ടിൽ ആരും  ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. 


ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെൺകുട്ടിയുടെ സുഹൃത്ത്. ഇയാളുമായി ഉണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൃതദേഹ പരിശോധനയ്ക്കായി പെൺകുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. മൃതദേഹ പരിശോധനയ്ക്ക് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും.

  • HASH TAGS
  • #പീരുമേട്