കോഴിക്കോട് നാലുപേര്‍ക്ക് കൂടി എച്ച്‌വണ്‍എന്‍വണ്‍

സ്വന്തം ലേഖകന്‍

Jan 12, 2020 Sun 05:57 AM

കാരശ്ശേരി ;  കോഴിക്കോട് നാലുപേര്‍ക്ക് കൂടി എച്ച്‌വണ്‍എന്‍വണ്‍.  സ്‌കൂളില്‍ പടര്‍ന്നു പിടിച്ച പനിയെ തുടര്‍ന്ന് മുക്കം നഗരസഭയ്ക്ക് കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും തിങ്കളാഴ്ചവരെ അവധി പ്രഖ്യാപിച്ചതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാരശേരി പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും എന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബ്ലോക്ക് പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മണിലാലിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ നല്‍കുമെന്നും ഡിഎംഒ അറിയിച്ചു.


കാരശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ 31 പേര്‍ക്ക് പനിക്കുള്ള പ്രത്യേക ചികിത്സ നല്‍കി. ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കാരശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പനി ക്ലിനിക്കുകള്‍ തുടരുകയാണ്.


  • HASH TAGS