വോട്ടെണ്ണല്‍ : വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല

സ്വ ലേ

May 22, 2019 Wed 11:55 PM

ന്യൂഡല്‍ഹി: വോട്ടെണ്ണുമ്പോള്‍  വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ ഫലപ്രഖ്യാപനം വൈകുമെന്നാണ്  കമ്മീഷന്‍ വ്യക്തമാക്കിയത് . ആദ്യം വിവിപാറ്റ്  എണ്ണണമെന്നും അവ  വോട്ടുകളുമായി ഒത്തുപോയില്ലെങ്കില്‍ ആ മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണി വോട്ടുകളുമായി ഒത്തുനോക്കണമെന്നായിരുന്നു  പ്രതിപക്ഷത്തിന്റെ ആവശ്യം.


എല്ലാ  ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ രസീതുകളും എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം നേരത്തെ തന്നെ സുപ്രീം കോടതി തള്ളിയിരുന്നു .വിവിപാറ്റ് ആദ്യം എണ്ണണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു .എന്നാല്‍ മെഷീനുകള്‍ സുരക്ഷിതമാണെന്നും യാതൊരു ക്രമക്കേടുകള്‍ സംവിക്കില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത് 


  • HASH TAGS
  • #Election