സണ്ണി ഡിയോൾ എംപിയെ കാണാനില്ലെന്ന് പോസ്റ്റർ

സ്വലേ

Jan 13, 2020 Mon 09:27 PM

എംപിയും നടനുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പോസ്റ്റർ. ‘കാണാതായ സണ്ണി ഡിയോൾ എംപിയെ തിരയുന്നു’ എന്ന  പോസ്റ്ററുകൾ പത്താൻകോട്ടിലെ പൊതുസ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. 


കഴിഞ്ഞ വർഷമാണ് സണ്ണി ഡിയോൾ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ബിജെപി ടിക്കറ്റിൽ ഗുരുദാസ്പുരിൽ നിന്ന് ലോക്‌സഭയിലെത്തി. സണ്ണി ഡിയോൾ പാർലമെന്റ് സമ്മേളനത്തിലും പങ്കെടുക്കുന്നത് ചുരുക്കമാണ്.

  • HASH TAGS
  • #ബിജെപി
  • #mp