ക​ളി​യി​ക്കാ​വി​ള കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്ക് തോ​ക്കെ​ത്തി​ച്ച​ത് ഇ​ജാ​സ് പാ​ഷ​

സ്വലേ

Jan 14, 2020 Tue 01:54 AM

ബം​ഗ​ളൂ​രു: ക​ളി​യി​ക്കാ​വി​ള​യി​ല്‍ എ​എ​സ്ഐ​യെ വെ​ടി​വെ​ച്ചു​കൊ​ന്ന കേസിൽ  ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ ഇ​ജാ​സ് പാ​ഷ​യ്ക്ക് പ​ങ്കുണ്ടെന്ന്  പോ​ലീ​സി​ന്‍റെ സ്ഥി​രീ​ക​ര​ണം. കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫീ​ഖി​നും അ​ബ്ദു​ൾ ഷ​മീ​മി​നും തോ​ക്ക് എ​ത്തി​ച്ച് ന​ല്‍​കി​യ​ത് ഇ​ജാ​സ് പാ​ഷ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.


നി​രോ​ധി​ത തീ​വ്ര​വാ​ദ​സം​ഘ​ട​ന അ​ൽ ഉ​മ്മ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ ക്രൈ​ബ്രാം​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പി​ടി​യി​ലാ​യ അ​ഞ്ചു​പേ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ജാ​സ് പാ​ഷ.ക​ളി​യി​ക്കാ​വി​ള​യി​ല്‍ എ​എ​സ്‌​ഐ​യെ വെ​ടി​വ​ച്ച്‌ കൊ​ന്ന​തി​ന് പി​ന്നി​ല്‍ അ​ല്‍ ഉ​മ്മ​യു​മാ​യി ബ​ന്ധ​മു​ള​ള​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

  • HASH TAGS
  • #police
  • #ക​ളി​യി​ക്കാ​വി​ള