കളിയിക്കാവിള കൊലപാതകം : പ്രതികളെ തമിഴ്‌നാട് പൊലീസിന് കൈമാറി

സ്വലേ

Jan 16, 2020 Thu 04:30 AM

കളിയിക്കാവിള കൊലപാതകത്തില്‍ മുഖ്യപ്രതികളായ  അബ്ദുല്‍ സമീം, തൗഫീക്ക് എന്നിവരെ തമിഴ്‌നാട് പൊലീസിന് കൈമാറി. ഉഡുപ്പിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിനാണ് പ്രതികളെ കൈമാറിയത്. പ്രതികളെ ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കും.  


മുഖ്യപ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18 പേരെ ഇന്നലെ  കളിയിക്കാവിളയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.  അന്വേഷണത്തില്‍ തൃപ്തരാണെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം  ആവശ്യമില്ലെന്നും എഎസ്‌ഐ വില്‍സണിന്റെ ഭാര്യ ഏയ്ഞ്ചല്‍ മാധ്യമങ്ങളോട്  പറഞ്ഞു.

  • HASH TAGS
  • #police