ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്

സ്വലേ

Jan 16, 2020 Thu 04:51 AM

ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തു.ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിൽ  12.25 ശതമാനം വേതനവര്‍ധനയെന്ന ആവശ്യം ഒമ്പത് ബാങ്ക് തൊഴിലാളി യൂനിയനുകളടങ്ങിയ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍  പ്രതിനിധികള്‍ മുന്നോട്ടുവെച്ചത്.


എന്നാല്‍, അസോസിയേഷന്‍ ഇത് നിരാകരിക്കുകയായിരുന്നു.ശമ്പള വര്‍ധനവ്  ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍   നടത്തിയ ചർച്ച  പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

  • HASH TAGS