സൈബര്‍ തട്ടിപ്പിലൂടെ മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍

സ്വന്തം ലേഖകന്‍

Jan 16, 2020 Thu 07:30 AM

പ്രമുഖ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പിലൂടെ മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശി പിടിയില്‍. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃതൃമമായി ഇമെയില്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. നൈജീരിയന്‍ സ്വദേശിയായ കൊലവോല ബോബോയെ  അന്വേഷണത്തിലൂടെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. പ്രമുഖ തൊഴില്‍ ലഭ്യതാ സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരെയാണ് ജോലി വാഗ്ദാനം ചെയ്ത് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്.ജോലി സംബന്ധമായ അപേക്ഷ ഫീസ്, വിസ ചാര്‍ജ്, ആന്റി ടെററിസ്റ്റ് ഫണ്ട്, മെഡിക്കല്‍ ക്ളിയിറന്‍സ് ഫണ്ട്, അമേരിക്കന്‍ ഇന്റിലന്‍സ് ക്ളിയറന്‍സ് എന്നീ സര്‍വീസുകള്‍ക്കായി പണം നേടിയെടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന പ്രവണത കൂടിവരുന്ന സഹചര്യത്തില്‍ ജോലി വാഗ്ദാനം ലഭിച്ചാല്‍ സെബര്‍ ക്രൈം പൊലീസുമായോ നോര്‍ക്കാ റൂട്ട്സുമായോ ബന്ധപ്പെട്ട ശേഷം മാത്രമേ പണം കൈമാറാവുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി. പ്രതിയില്‍ നിന്ന് നിരവധി സിംകാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, നാല് ലാപ്ടോപുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നീവ പൊലീസ് പിടിച്ചെടുത്തു. 

  • HASH TAGS