'മാസ്റ്റര്‍' സെക്കന്‍ഡ് പോസ്റ്ററിലും വിജയ്‌സേതുപതിയെ കാണാത്ത നിരാശയില്‍ ആരാധകര്‍

സ്വന്തം ലേഖകന്‍

Jan 16, 2020 Thu 08:40 AM

പൊങ്കല്‍ സമ്മാനമായി മാസ്റ്റര്‍ സിനിമയുടെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവന്നെങ്കിലും വിജയ്‌സേതുപതിയെ കാണാതെ ആരാധകര്‍ നിരാശയില്‍. ഇളയദളപതിയുടെ തകര്‍പ്പന്‍ ലൂക്കിലുള്ള പോസ്റ്റര്‍ ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചെങ്കിലും മക്കള്‍ സെല്‍വം വിജയ്‌സേതുപതിയെ കാണാത്ത നിരാശയിലാണ് ആരാധകര്‍. സെക്കന്‍ഡ് പോസ്റ്ററിലെങ്കിലും വിജയ് സേതുപതിയെ കാണും എന്നാണ് കരുതിയതെന്ന് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.


വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.


അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് ലൊക്കേഷനുകള്‍. സൂപ്പര്‍ഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.  • HASH TAGS