കാശ്മീരില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ മുജാഹിദീന്‍ തലവനെ സൈന്യം വധിച്ചു

സ്വലേ

Jan 16, 2020 Thu 04:23 PM

ശ്രീനഗര്‍:സുരക്ഷാസേനയുടെ വെടിയേറ്റ്  ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത കമാന്‍ഡർ  ഹറൂണ്‍ ഹഫാസ് കൊല്ലപ്പെട്ടു.  ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്.


കിഷ്ത്വാറില്‍ നിന്ന് ആയുധങ്ങള്‍ തട്ടിയെടുത്തതും കശ്മീരിലെ നിരവധി രാഷ്ട്രീയ നേതാക്കളെ കൊലപ്പെടുത്തിയതുമുള്‍പ്പെടെ നിരവധി  കേസുകളില്‍ മുഖ്യനാണ് ഹറൂണ്‍ ഹഫാസ്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷസേന ദോഡയിലെത്തിയത്. ഇവിടെ വച്ചായിരുന്നു ഹറൂണ്‍ ഹഫാസുമായി ഏറ്റുമുട്ടല്‍ നടന്നത്.

  • HASH TAGS
  • #army