ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം മറികടന്നാൽ പിഴ ഈടാക്കാനൊരുങ്ങി സർക്കാർ

സ്വലേ

Jan 16, 2020 Thu 04:33 PM

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പൂർണമായും നിലവിൽ വന്നതോടെ ഇന്ന് മുതൽ സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് മേൽ  പിഴ ഈടാക്കാനൊരുങ്ങി   സർക്കാർ. ഇന്ന് മുതൽ പിഴ  അടക്കമുള്ള നടപടികളിലേക്ക്  കടക്കും. 10000 മുതൽ 50000 രൂപ വരെയാണ് പിഴ ഈടാക്കുക.  പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രി എസി മൊയ്ദീൻ വ്യക്തമാക്കി.


പ്ലാസ്റ്റിക് ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ആദ്യ തവണ 10000 രൂപയാണ് പിഴ ഈടാക്കുക. നിയമലംഘനം തുടർന്നാൽ 25000 വും 50000 വുമായി പിഴത്തുക ഉയരും. തുടർച്ചയായി പിഴ ഈടാക്കിയ ശേഷവും നിയമലംഘനം തുടർന്നാൽ അത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കാനാണ് സർക്കാർ തീരുമാനം. ഇന്ന് മുതൽ പരിശോധനകൾ കർശനമാക്കും.

  • HASH TAGS
  • #government
  • #plastic