മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം; 15 സൈനികര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍

May 01, 2019 Wed 09:02 AM

 മുംബൈ:മഹാരാഷ്ട്രയില്‍ നടന്ന മാവേയിസറ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലാണ് ആക്രമണം നടന്നത്. പതിനാറ് സൈനികരുമായി പോകുകയായിരുന്ന പോലീസ് വാഹനമാണ് ഐഇഡി സ്‌ഫോടനത്തില്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്‌ഫോടനത്തില്‍ സൈന്യം സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.
  • HASH TAGS
  • #india