ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക്

സ്വലേ

Jan 16, 2020 Thu 10:55 PM

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച  ബസ് മറിഞ്ഞ് ഒൻപത് പേർക്ക് പരിക്ക്. കർണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.കൂത്താട്ടുകുളം പാലാ റോഡിലാണ് അപകടം നടന്നത്. 


പെരുംകുറ്റി കൊല്ലംപടിയിൽ 15 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു.നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  • HASH TAGS
  • #sabarimala