ഖല്‍ബ് നിറച്ച് നീരായി

സ്വന്തം ലേഖകന്‍

Jan 17, 2020 Fri 06:37 AM

കോഴിക്കോട് ;  വെള്ളിമാടുകുന്ന് ഓള്‍ഡേജ് ഹോമിലെ അന്തേവാസികള്‍ക്കായി 'ഖല്‍ബ് നിറയ്ക്കും നീരായി' എന്ന പരിപാടി  സംഘടിപ്പിച്ചു. നീരായി ഹോട്ടലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.


ബാലതരംഗം സംസ്ഥാന കോര്‍ഡിനേറ്റര്‍ ജഗത് മയന്‍ ചന്ദ്രപുരി അധ്യക്ഷനായ ചടങ്ങില്‍ നീരായി ഗ്രൂപ്പ് എംഡി ദാവൂദ് കെ.പി, ഓള്‍ഡേജ് ഹോം സൂപ്രണ്ട് കെ. പ്രകാശന്‍, നീരായി ഹോട്ടല്‍ മാനേജിംങ് പാര്‍ട്ണറായ ഫിറോസ് എന്നിവര്‍ ആശംസ അറിയിച്ചു. ടോക്ക് ഗ്രൂപ്പ് സിഇഒ അനു സത്യനാഥ് സ്വാഗതവും നീരായി ഹോട്ടല്‍ മാനേജിംങ് പാര്‍ട്ണര്‍ ഡാനിയല്‍ നന്ദിയും പറഞ്ഞു.
  • HASH TAGS