ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 ബഹിരാകാശത്തെത്തി

സ്വലേ

Jan 17, 2020 Fri 04:59 PM

ഐഎസ്ആർഒ നിർമ്മിച്ച ഇന്ത്യയുടെ ആശയവിനിമയ ഉപഗ്രഹം ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു.പുലർച്ചെ 02.35ന് ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോർട്ടിൽ നിന്നാണ് ജിസാറ്റ് വിക്ഷേപിച്ചത്.യൂറോപ്യൻ വിക്ഷേപണവാഹനമായ അരിയാനെ അഞ്ചാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ചത്.  യൂറോപ്യൻ ബഹിരാകാശ വിക്ഷേപണ സേവന ദാതാവായ അരിയാനെ സ്‌പേസാണ് വാണിജ്യാടിസ്ഥാനത്തിൽ വിക്ഷേപണം നടത്തിയത്. 


ഇത്  2020ലെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യവിജയമായി ചരിത്രത്തിലിടം നേടി. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിച്ചത്. ഡിടിഎച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എൻജി, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവയ്ക്ക് ജിസാറ്റ് 30 സഹായകരമാകും.

  • HASH TAGS