മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു

സ്വലേ

Jan 17, 2020 Fri 05:39 PM

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ  ഡോ. ഐ.വി ബാബു അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.


തത്സമയം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു.ദേശാഭിമാനി ദിനപത്രത്തില്‍ സഹപത്രാധിപരായും മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റര്‍, മംഗളം ദിനപത്രത്തിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ തുടങ്ങി മാധ്യമസ്ഥാപനങ്ങളിൽ  പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • HASH TAGS
  • #journalist