നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് സ്റ്റേ ഇല്ല; സുപ്രീംകോടതി ഹർജി തള്ളി

സ്വലേ

Jan 17, 2020 Fri 10:12 PM

ന്യൂഡൽഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിൽ ദിലീപിന് വീണ്ടും തിരിച്ചടി.കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി  സുപ്രീംകോടതി തള്ളി. കേസിൽ നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.നടന്റെ ഹർജിയിലാണു കോടതി ഉത്തരവ്. 


പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡീഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.

  • HASH TAGS
  • #dileep