രാജ്‌കോട്ടിൽ ഓസീസിനെ വീഴ്ത്തി ഇന്ത്യ

സ്വന്തം ലേഖകന്‍

Jan 18, 2020 Sat 06:01 AM

രാജ്‌കോട്ടിൽ  ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 36 റണ്‍സ്  വിജയം.രണ്ടാം ഏകദിനത്തിൽ 341 റൺസ് വിജയലക്ഷ്യവുമായി കളത്തിലറങ്ങിയ ഓസീസ് 304 റൺസെടുത്ത് പുറത്താവുകയായിരുന്നു.77 റണ്‍സ് വിട്ടുകൊടുത്ത് മുഹമ്മദ് ഷമി മൂന്നുവിക്കറ്റും, സായ്‌നി, ജഡേജ, കുല്‍ദീപ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും, ബുമ്ര ഒരു വിക്കറ്റും വീഴ്‌ത്തി.

 

90 പന്തിൽ 96 റൺസെടുത്ത് ശിഖർ ധവാനും 52 പന്തിൽ 80 റൺസ് നേടിയ കെ.എൽ രാഹുലും 76 പന്തിൽ 78 റൺസ് അടിച്ച വിരാട് കോലിയും ആണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.പരമ്പരയിലെ അവസാനത്തെ  മത്സരം ഞായറാഴ്ച ബംഗലൂരുവില്‍ നടക്കും.

  • HASH TAGS
  • #sports
  • #india
  • #CRICKET
  • #australia