ക്രൈം ഫിക്ഷനാണ് യഥാര്‍ത്ഥ കുറ്റാന്വേഷണത്തെക്കാള്‍ മികച്ചത് : ലോകനാഥ് ബഹ്‌റ

സ്വന്തം ലേഖകന്‍

Jan 18, 2020 Sat 07:39 AM

കോഴിക്കോട് ; യഥാര്‍ത്ഥ കുറ്റാന്വേഷണത്തെക്കാള്‍ മികച്ചത് ക്രൈം ഫിക്ഷനാണെന്ന് ഡിജിപി ലോകനാഥ് ബഹ്‌റ. എഴുത്തുക്കാരന്റെ ഭാവനയിലെ കുറ്റാന്വേഷണമാണ് യാഥാര്‍ത്ഥ്യത്തെക്കാള്‍ മനോഹരമെന്നും സിനിമയിലും നോവലിലും പലപ്പോഴും ക്രൈംഫിക്ഷനാണ് യഥാര്‍ഥ കുറ്റാന്വേഷണത്തേക്കാള്‍ മികച്ചതെന്ന് കാണുമ്പോള്‍ തോന്നിയിട്ടുണ്ടെന്നും ലോക്‌നാഥ് ബഹ്‌റ. താന്‍ അന്വേഷിച്ച ലക്‌നൗവിലെ മധുമിത ശുക്ല കൊലപാതകക്കേസ് ഫോക്‌സ് ടെലിവിഷന്‍ 10 മികച്ച കുറ്റാന്വേഷണ കേസുകളിലൊന്നായി അവതരിപ്പിച്ചിരുന്നു.  ഇതേസംഭവത്തെ ആസ്പദമാക്കി 11 സിനിമകളും വന്നിട്ടുണ്ടെന്നും,  എന്നാല്‍ കുറ്റകൃത്യത്തില്‍ അടുത്തത് എന്തുസംഭവിക്കുമെന്ന് ഒരുതരത്തിലും അറിയാതെ സ്വന്തം ഊഹാപോഹങ്ങള്‍വച്ചാണ് കുറ്റാന്വേഷകന്‍ ജോലിചെയ്യുന്നത്. അതുകൊണ്ടുതന്നെ കേസന്വേഷണം വിരസമാവുമെന്നും ബഹ്‌റ പറഞ്ഞു. കേരളത്തിലാണ് ഏറ്റവുമധികം കേസ് റജിസ്റ്റര്‍ ചെയ്യുന്നതെന്നും എന്നാല്‍ മലയാളികള്‍ കുറ്റവാളികളായതുകൊണ്ടല്ല ഏതു കേസ് റജിസ്‌ററര്‍ ചെയ്യാനും അന്വേഷിക്കാനുമുളള മലയാളികളുടെ തിരിച്ചറിവാണ് അതിന് കാരണമെന്നും ബഹ്‌റ പറഞ്ഞു. 


മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ പകുതിപോലും കേസ് റജിസ്റ്റര്‍ ചെയ്യുന്നില്ല അതും ഒരു കാരണമാണെന്നും ബഹ്‌റ കൂട്ടിച്ചേര്‍ത്തു. കേരളാ ലിറ്ററേച്ചര്‍ ഫെസ്‌ററിവലില്‍ 'ക്രൈം സാഹിത്യ രംഗത്ത്' എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


  • HASH TAGS
  • #klf
  • #loknathbehra
  • #crimeandfiction
  • #keralaliteraturefestival
  • #klf2020
  • #klfcalicut