ഗവര്‍ണര്‍ വിഷയം സര്‍ക്കാറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് ; പി. എസ് ശ്രീധരന്‍പിള്ള

സ്വന്തം ലേഖകന്‍

Jan 19, 2020 Sun 06:05 AM

കോഴിക്കോട് ; ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്ന് പിഎസ്. ശ്രീധരന്‍ പിള്ള. ഈ അവസ്ഥ ദൗര്‍ബാഗ്യകരമാണെന്നും ഇത്തരം വാദങ്ങള്‍ മലയാളികള്‍ക്ക് ചേര്‍ന്നതല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 


കോടതിയെ സമീപിക്കുന്നതിനു മുന്‍പ് ഗവര്‍ണറെ അറിയിക്കാതിരുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ വാദവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഗവര്‍ണര്‍പോസ്റ്റ് വേണമോ വേണ്ടയോ എന്നുപോലും ചില രാഷ്ട്രീയപാര്‍ട്ടികള്‍ ചര്‍ച്ചചെയ്യുന്നുണ്ട്. ഇതു ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കുമുന്‍പുതന്നെ രാജ്യം ഈ ആവശ്യം തള്ളിയതാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.   • HASH TAGS