സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്

സ്വലേ

Jan 19, 2020 Sun 05:28 PM

സംസ്ഥാനത്ത് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്.അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയോ  നൽകിയെന്ന്  ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പോളിയോ ബൂത്തുകളിലൂടെ വിതരണം ചെയ്യും.സംസ്ഥാനത്ത് അഞ്ചു വയസിൽ താഴെയുളള24,50,477 കുട്ടികൾക്കാണ് പോളിയോ തുളളി മരുന്നു നൽകാൻ ലക്ഷ്യമിടുന്നത്. ഇതിനായി 24,247 വാക്‌സിനേഷൻ ബൂത്തുകളും, ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭവന സന്ദർശനത്തിനായി 24,247 ടീമുകളെയും പരിശീലനം നൽകി തെരഞ്ഞെടുത്തിട്ടുണ്ട്.


എല്ലാ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വന്നു പോകാനിടയുളള എല്ലാ സ്ഥലങ്ങളിലും പൾസ് പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

  • HASH TAGS
  • #പോളിയോ