സൗഹൃദ മത്സരത്തിനിടെ ഗാലറി തകര്‍ന്നു 45 പേര്‍ക്ക് പരുക്ക്

സ്വന്തം ലേഖകന്‍

Jan 20, 2020 Mon 06:11 AM

അന്തരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ സംഘടിപ്പിച്ച സൗഹൃദ മത്സരത്തിനിടെ ഗാലറി തകര്‍ന്നു വീണ് 45 പേര്‍ക്ക് പരുക്ക്. വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാലിത് എട്ട് മണിവരെ നീണ്ടുപോവുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന്‍ തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയിലെന്നാണ് നിഗമനം. പക്ഷേ കവുങ്ങ് കൊണ്ട് താത്കാലികമായി കെട്ടിപടുത്ത ഗാലറി തകര്‍ന്നാണ് ഈ അപകടം ഉണ്ടായത്. ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണ്ഠന്‍ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു. 
  • HASH TAGS