കൂടത്തായി സീരിയല്‍ സംപ്രേഷണം ചെയ്യുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

സ്വന്തം ലേഖകന്‍

Jan 22, 2020 Wed 08:56 PM

കൊച്ചി: കൂടത്തായി കൊലപാതകം ആസ്പദമാക്കി ഫ്ളവേഴ്സ് ചാനല്‍ സംപ്രേക്ഷണം ചെയ്ത സീരിയലിന്‍റെ സംപ്രേക്ഷണം രണ്ടാഴ്ചത്തേക്ക് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു.കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

 

കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ  പ്രതികൂലമായി ബാധിക്കും. അതിനാല്‍ ഇപ്പോള്‍ പ്രക്ഷേപണം ആരംഭിച്ചിരിക്കുന്ന സീരിയല്‍ നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. യഥാര്‍ത്ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കിയാണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നും ഇതു തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു

  • HASH TAGS
  • #high court
  • #toknews
  • #Koodathayi
  • #Jolly
  • #serial
  • #കൂടത്തായി സീരിയല്‍