റെയില്‍വേ മെനുവില്‍ മലയാളികളുടെ ഇഷ്ട വിഭവമായ മീന്‍ കറിയും

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 12:15 AM

റെയില്‍വേ യാത്രക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണ വിഭവങ്ങളില്‍ നിന്ന് മലയാളികളുടെ ഇഷ്ട വിഭവങ്ങള്‍ ഏടുത്തുമാറ്റിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ പഴയെപടി എല്ലാം ഉള്‍പ്പെടുത്തിയതിനോടൊപ്പം ഇനി മുതല്‍ മലയാളികളുടെ ഇഷ്ടവിഭവം മീന്‍ കറിയും. മുട്ടക്കറി, പൊറോട്ട, ദോശ, ചപ്പാത്തി,അപ്പം, പുട്ട്, കടല തുടങ്ങി മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ പുതുക്കിയ മെനുവില്‍ ഉണ്ടായിരുന്നില്ല.  ഇതിനെതിരെ മലയാളി യാത്രക്കാര്‍ രംഗത്ത് വന്നതോടെ എംപി ഹൈബി ഈഡന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ഇത് സംബന്ധിച്ച് കത്തെഴുതിയിരുന്നു.


നിലവിലെ തീരുമാനം അനുസരിച്ച് മുന്‍പുണ്ടായിരുന്ന ഭക്ഷണങ്ങള്‍ക്കൊപ്പം മീന്‍ കറിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ വെജിറ്റേറിയന്‍ റിഫ്രഷ്മെന്റ് റൂമുകളിലെയും (വിആര്‍ആര്‍), റസ്റ്ററന്റുകളിലെയും ഭക്ഷണ നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെയായിരുന്നു റെയില്‍വേ കേരളീയ ഭക്ഷണങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കിയത്. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണ് (ഐആര്‍സിടിസി) മെനു പരിഷ്‌കരിച്ച് നിരക്കുകള്‍ കൂട്ടിയത്.റെയില്‍വേ മെനുവില്‍ നിന്ന് കേരള വിഭവങ്ങള്‍ ഒഴിവാക്കിയ നടപടി വിവാദമായതിന്റെപശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്ന മെനു നിലനിര്‍ത്താന്‍ പുതിയ തീരുമാനം.


  • HASH TAGS
  • #haibiedan
  • #fishcurry
  • #railwaymenu
  • #railwaynewfoodmenu
  • #malayalifood
  • #irctc