സിഎഎ അനുകൂല പരിപാടിയെ വിമര്‍ശിച്ച യുവതിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 01:36 PM

കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ വിമര്‍ശിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനിയുടെ പരാതിയിലാണ് പോലീസ് നടപടി.


വിഎച്ച്‌ പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിക്കിടെ ആതിര കടന്ന് വരികയും പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പരിപാടിയില്‍ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകള്‍ ആതിരയെ പുറത്താക്കി.


തുടര്‍ന്ന് ബിജെപി വ്യവസായ സെല്‍ കണ്‍വീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി പൊലീസില്‍ പരാതി നല്‍കി. പരിപാടിക്കിടെ അതിക്രമിച്ച്‌ കയറിയെന്ന വകുപ്പ് ചുമത്തിയാണ് ആതിരക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്

  • HASH TAGS
  • #caa