സിനിമയിലെ പഞ്ച് ഡയലോഗിന് കോടതിയില്‍ ഖേദം പ്രകടിപ്പിച്ച് പൃഥിരാജ്

സ്വന്തം ലേഖകന്‍

Jan 23, 2020 Thu 08:35 PM

അടുത്തിടെ ഇറങ്ങിയ ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയിലെ ഡയലോഗിലൂടെ സ്വകാര്യ കമ്പനിയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ പൃഥിരാജ് കോടതിയില്‍ ഖേദം പ്രകടപ്പിച്ചു. സിനിമയില്‍ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഹരീന്ദ്രന്‍ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതില്‍ താന്‍ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ ഇതേ സ്ഥാപനത്തെക്കുറിച്ച് മോശം പരാമര്‍ശവും നടത്തുന്നുമുണ്ട്. ഇതേത്തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 


സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥിരാജ് അറിയിച്ചു.  സ്ഥാപനം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദ പ്രകടനം നടത്തിയത്.


മുന്‍പേ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജിന് നോട്ടീസ് അയച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതില്‍ സിനിമ പ്രവര്‍ത്തകര്‍ വീഴ്ചവരുത്തിയെന്നും വാദി ഭാഗം അഭിഭാഷകന്‍ പറഞ്ഞു. ചിത്രത്തില്‍ ആക്ഷേപമുയര്‍ന്ന ഭാഗം നീക്കംചെയ്താണ് ഇപ്പോള്‍ പ്രദര്‍ശനം നടക്കുന്നത്.
  • HASH TAGS
  • #prithviraj
  • #drivinglicencemovie
  • #defamationcase
  • #prithvirajlatestmovie
  • #malayalammovie
  • #actorprithviraj