രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും

സ്വലേ

Jan 24, 2020 Fri 10:49 AM

നേപ്പാളില്‍ മരിച്ച  കുന്ദമംഗലം സ്വദേശി രഞ്ജിത്തിന്‍റേയും കുടുംബത്തിന്റേയും മൃതദേഹം ഇന്ന് സംസ്കരിക്കും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചയോടെയെത്തുന്ന മൃതദേഹം മൊകവൂരില്‍ പൊതു ദര്‍ശനത്തിനു വെക്കും. കുന്ദമംഗലത്തെ വീട്ടുവളപ്പില്‍വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.


കുന്ദമംഗലം സ്വദേശിയായ ര‍ഞ്ജിത്ത് ഭാര്യ ഇന്ദുലക്ഷ്മി മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹം രാവിലെ 9.10നുള്ള വിമാനത്തിലാണ് ഡല്‍ഹിയില്‍ നിന്നും കൊണ്ടു വരുക. 12.10ഓടെ മൃതദേഹം കരിപ്പൂരിലെത്തും. അവിടെ നിന്നും രഞ്ജിത്തിന്‍റെ മൊകവൂരില്‍ പുതിയതായി നിര്‍മിക്കുന്ന വീടിനു സമീപത്ത് എത്തിക്കും. ഇവിടെ നാട്ടുകാര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


രണ്ടു മണിയോടെ കുന്ദമംഗലത്തേക്ക് കൊണ്ടു പോകും. കുന്ദമംഗലം സാംസ്കാരിക നിലയത്തില്‍ അഞ്ച് മണിവരെ പൊതു ദര്‍ശത്തിനു വെക്കാനാണ് തീരുമാനം. തുടര്‍ന്ന് കുന്ദമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിക്കും.

  • HASH TAGS
  • #kunnamangalam
  • #Renjith