കാസര്‍ഗോഡ്‌ അധ്യാപികയുടെ മരണം; സഹപ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Jan 24, 2020 Fri 12:27 PM

മഞ്ചേശ്വരം '; മിയാപദവ് എസ്.വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന്  റിപ്പോര്‍ട്ട്. സഹപ്രവര്‍ത്തകനായ വെങ്കിട്ട രമണയെ പൊലീസ് കസ്റ്റഡിയിലെടുത്തു.


രൂപശ്രീയെ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്ബള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടത്. പ്രതിയായ വെങ്കിട്ടരമണനും രൂപശ്രീയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

  • HASH TAGS
  • #teacher
  • #kasargod