ഇടുക്കിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്​തു

സ്വന്തം ലേഖകന്‍

Jan 24, 2020 Fri 03:19 PM

ഇടുക്കി: കടബാധ്യതയെ തുടർന്ന് ഇടുക്കിയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്​തു. വെള്ളിയാഴ്​ച 12 മണിയോടെയാണ്​ അടിമാലി കമ്പിളികണ്ടത്ത്​ ഒരു കുടുംബത്തിലെ 3 പേരെ  വീടിനുള്ളിൽ  മരിച്ച നിലയില്‍ കണ്ടെത്തിയത് . വെള്ളത്തൂവല്‍ പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ തെള്ളിത്തോട്​ താമസിക്കുന്ന അര്‍ത്തിയില്‍ ജോസ് (52)​, ഭാര്യ മിനി(45), മകന്‍ അബിന്‍(12) എന്നിവരെയാണ്​ മരിച്ച നിലയില്‍ കണ്ടെത്തിയത്​. വിഷം ഉള്ളില്‍ ചെന്നാണ്​ മരണം. 


കടബാധ്യതയെ തുടര്‍ന്നാണ്​ കുടുംബം ആത്മഹത്യ ചെയ്​തതെന്നാണ്​ റിപ്പോര്‍ട്ട്​. മിനി ഏജന്‍റായി നിന്നുകൊണ്ട്​ നിരവധി പേര്‍ക്ക്​ വായ്​പയെടുത്ത്​ നല്‍കിയിരുന്നു. ഇതില്‍ പലതും തിരിച്ചടക്കാത്തതോടെ വന്‍ തുക ഇവര്‍ക്ക്​ ബാധ്യതയായിരുന്നു. ​

  • HASH TAGS