കൊറോണ വൈറസ് ബാധ; മരിച്ചവരുടെ എണ്ണം 26 ആയി

സ്വന്തം ലേഖകന്‍

Jan 24, 2020 Fri 06:05 PM

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 26 ആയി.വൈറസ് ബാധയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വൈറസ് ബാധിത പ്രദേശത്തെ ജനങ്ങള്‍ രണ്ടാഴ്ച പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കി . 


കൊറോണ വൈറസ് ബാധ പടര്‍ന്നതിന് പിന്നാലെ ലോകം മുഴുവന്‍ ജാഗ്രതയിലാണ്.830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.  ചൈനയിലെ മിക്ക നഗരങ്ങളിലും പൊതുഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന ജനീവയില്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നിരുന്നു

  • HASH TAGS
  • #china
  • #കൊറോണ വൈറസ്