നാലിടങ്ങളിലായി അസമില്‍ സ്‌ഫോടനം

സ്വന്തം ലേഖകന്‍

Jan 26, 2020 Sun 11:58 AM

അസാം : നാലിടങ്ങളിലായി അസമില്‍ സ്‌ഫോടനം. ആളപായമില്ലെന്നാണ് നിലവില്‍ കിട്ടിയ റിപ്പോര്‍ട്ട്.  നാലിടങ്ങളിലായാണ് സ്ഫോടനം നടന്നത്. ദിബ്രുഗഢിലാണ് മൂന്ന് സ്ഫോടനങ്ങളും നടന്നത്.


ചാരൈഡിയോ ജില്ലയിലാണ് ഒരു സ്ഫോടനം നടന്നത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. എന്‍ എച്ച് 37ന് സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നു രാവിലെ ആദ്യ സ്ഫോടനം നടന്നത്. ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപമാണ് രണ്ടാമത്തെ സ്ഫോടനം നടന്നത്. സ്ഫോടനത്തെ കുറിച്ചുള്ള  അന്വേഷണം ആരംഭിച്ചതായും അസം ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു. സ്‌ഫോടനത്തിനു പിന്നില്‍ ആരെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണങ്ങള്‍ പുരോഗമിക്കുമ്പോള്‍ വിവരങ്ങള്‍ കൈമാറുമെന്നും അദ്ധേഹം പറഞ്ഞു.






  • HASH TAGS
  • #attack
  • #breakingnews
  • #malayalambreakingnews
  • #assam
  • #bombblast
  • #terrorattack