ഞെട്ടിക്കുന്ന മേക്കോവറില്‍ പൃഥ്വിരാജ്

സ്വന്തം ലേഖകന്‍

Jan 26, 2020 Sun 12:54 PM

പൃഥിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. വമ്പന്‍ മേക്കോവറില്‍ പ്രായംചെന്ന ലുക്കില്‍ തന്റെ വരാനിരിക്കുന്ന സിനിമ പങ്ക് വെച്ചാണ് റിപബ്ലിക്ക് ദിനത്തില്‍ ആരാധകരെ പൃഥ്വി ഞെട്ടിച്ചിരിക്കുന്നത്.  കെ എസ് ബാവ സംവിധാനം ചെയ്ത 'കറാച്ചി 81' എന്ന സിനിമയുടെ പോസ്റ്റാണ് പൃഥ്വി പങ്ക് വെച്ചത്.


ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ'യുടെ നിര്‍ണായ ദൗത്യമേറ്റെടുത്ത ഉദ്യോഗസ്ഥന്റെ റോളിലാണ് പൃഥ്വിരാജ് സുകുമാരന്‍. ടൊവിനോ തോമസും ചിത്രത്തില്‍ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളികള്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മൂവി ഒരുക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ്. 2020 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചിത്രീകരണം തുടങ്ങാനാണ് ആലോചന. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് കറാച്ചി 81 അനൗണ്‍സ് ചെയ്തതെന്നും സംവിധായകന്‍ പറയുന്നു. പൃഥ്വി ഇത് വരെ ചെയ്യാത്ത ലുക്കിലാണ് കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നതെന്നും സിനിമ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.


  • HASH TAGS
  • #film
  • #filmtok
  • #2020
  • #prithvirajlatestmovie
  • #actorprithviraj
  • #karachi81