പ്രതീക്ഷനല്‍കി മരക്കാര്‍ ഒഫിഷ്യല്‍ ടീസര്‍

സ്വന്തം ലേഖകന്‍

Jan 26, 2020 Sun 04:34 PM

മോഹന്‍ലാല്‍ നായകനാകുന്ന  പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ടീസര്‍ ഇറങ്ങി.  കാത്തിരിക്കുന്ന സിനിമയുടെ ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കീര്‍ത്തി സുരേഷ, പ്രണവ് മോഹന്‍ലാല്‍, സുനില്‍ ഷെട്ടി, പ്രഭു ദേവ, സുദീപ്, മധു, നെടുമുടി വേണു, മഞ്ജുവാര്യര്‍, സുഹാസിനി തുടങ്ങി താര നിരയിലെ പ്രമുഖര്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്. 


റിപ്പബ്ലിക്ക് ഡേയ്ക്ക് 4 മണിക്ക് ഇറങ്ങിയ ടീസര്‍ ഇതിനോടകം തന്നെ നിരവധി പേരാണ് യൂട്യൂബില്‍ കണ്ടത്. 16ാം നൂറ്റാണ്ടിലെ കുഞ്ഞാലി മരക്കാറുടെ കഥയാണ് സിനിമയുടെ ആധാരം. കുഞ്ഞാലി മരക്കാരായി അഭിനയിക്കുന്ന മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ ലാലാണെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. 2020 മാര്‍ച്ചിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുക.


ചരിത്ര പ്രാധാന്യമുള്ള മലയാള സിനിമ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രിയദര്‍ശന്‍ വീണ്ടും തയ്യാറാക്കുന്നത്. ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലാലേട്ടന്‍ ഫാന്‍സ്.


  • HASH TAGS
  • #mohanlal
  • #filmnews
  • #marakkarmovie
  • #priyadarshan
  • #marakarofficialteaser
  • #keerthisuresh