പ്രതിഷേധം ആര്‍ത്തിരമ്പി മനുഷ്യചങ്ങല

സ്വന്തം ലേഖകന്‍

Jan 26, 2020 Sun 05:15 PM

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. കാസര്‍ക്കോട് തൊട്ട് കളിക്കാവിള വരെ സംഘടിപ്പിച്ച മനുഷ്യ ചങ്ങളയലില്‍ കലാക്കാരന്മാരും സാംസകാരിക നായികന്മാരും നിരവധി പ്രമുഖരും പങ്കെടുത്തു. 70 ലക്ഷത്തിലധികമാളുകള്‍ അണിനിരക്കുന്ന മനുഷ്യ ചങ്ങലയാണെന്ന് സംഘാടകര്‍ പറഞ്ഞു. എസ്. രാമചന്ദ്രന്‍ ആദ്യ കണ്ണിയായ ചങ്ങലയുടെ അവസാന കണ്ണി കളിയിക്കാവിളയില്‍ എംഎ ബേബിയാണ്. ചങ്ങലയില്‍ അണിനിരന്നവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും കൈകള്‍ ചേര്‍ത്ത് ഭരണഘടനാസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.


മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നില്‍ ചങ്ങലയുടെ ഭാഗമായി. സമസ്ത എപി, ഇകെ വിഭാഗം നേതാക്കളും മുജാഹിദ് വിഭാഗം നേതാക്കളും ശ്യംഖലയില്‍ പങ്കെടുത്തു. യാക്കോബായ സഭയിലെ മെത്രാപ്പോലീത്തന്മാരും വിവിധിടങ്ങളില്‍ അണിചേര്‍ന്നു. കോഴിക്കോട് വിവാഹ വേഷത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത വധുവരന്മാര്‍ കൗതുക കാഴ്ചയായി. രാഷ്ട്രീയഭേദമന്യേ നിരവധി ആളുകളാണ് ചങ്ങലയുടെ ഭാഗമായത്.  • HASH TAGS
  • #kerala
  • #pinarayivjayan
  • #politcs
  • #ldfprotest
  • #kasargodtokaliyikavila
  • #keralatok