ഭക്ഷണം കിട്ടാത്ത അവസ്ഥയാകും പേടിയാകുന്നു.. നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് ചൈനയിലെ മലയാളികള്‍

സ്വന്തം ലേഖകന്‍

Jan 28, 2020 Tue 01:30 AM

ചൈന : പേടിയാകുന്നു ഭക്ഷണം വരെ കിട്ടാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്.. നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് ചൈനയിലെ മലയാളി വിദ്യാര്‍ത്ഥികള്‍. ഭക്ഷണം, മാസ്‌ക് എന്നിവ ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നും എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വീഡിയോ യില്‍ പറയുന്നത്.  കൊറോണ ബാധ വൈറസില്‍ ഭയപ്പെട്ട് മലയാളി വിദ്യാര്‍ത്ഥികളാണ് വീഡിയോ യിലൂടെ അവസ്ഥ പങ്കുവെച്ചത്.വൈറസ് ബാധ മേഖലയില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരും ചൈനയും തമ്മില്‍ ധാരണയായി.മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഇന്ത്യക്കാര്‍ ചൈനയില്‍ കുടുങ്ങിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. ഇന്ത്യക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റും. ഒഴിപ്പിക്കാന്‍ വിമാനവും സജ്ജമാണ്. ഭൗതികസാഹചര്യമൊരുക്കിയാല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങും. ഇന്ത്യയില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധയെന്ന് സംശയം. ചൈനയില്‍ നിന്നും അടുത്തിടെ  തിരിച്ചെത്തിയ രാജസ്ഥാന്‍, ബിഹാര്‍, ബംഗളൂരു സ്വദേശികളിലാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്.


 കേരളത്തില്‍ ആശുപത്രിയില്‍ അഞ്ചുപേരും വീടുകളില്‍ 436 പേരും നിരീക്ഷണത്തിലാണ്. കേരളത്തിലും അതീവ ജാഗ്രതയാണ്. വൈറസ് ബാധ എന്ന് സംശയിക്കുന്നവര്‍ നീരീക്ഷണത്തിലാണ്.
  • HASH TAGS
  • #Virus
  • #coronavirus
  • #coronainkerala
  • #coronainindia
  • #coronavirussymptoms
  • #virussymptom