കൊറോണ വൈറസ് ; സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിൽ

സ്വന്തം ലേഖകന്‍

Jan 28, 2020 Tue 08:04 PM

തിരുവനന്തപുരം ∙ കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.നിലവില്‍ ഏഴ് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. 197 പേരാണ് ഇന്ന് മുതല്‍ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകള്‍ അയച്ചതില്‍ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. കണ്‍ട്രോള്‍ റൂമിലെ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.തിരുവനന്തപുരം,നെടുമ്പാശേരി,വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് സ്ക്രീനിങ് ഏര്‍പ്പെടുത്തി. കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡോ. ഷൗക്കത്തലി വ്യക്തമാക്കി

  • HASH TAGS