സിസ്റ്റര്‍ അഭയ കേസ്: ഫൊറന്‍സിക് വിദഗ്‍ധന്‍റെ മൊഴി രേഖപ്പെടുത്തി

സ്വലേ

Jan 30, 2020 Thu 02:13 PM

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഫൊറന്‍സിക് വിദഗ്‍ധന്‍റെ മൊഴി രേഖപ്പെടുത്തി. അഭയയുടെ തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് ഫൊറന്‍സിക് വിദഗ്‍ന്‍ പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫൊറന്‍സിക് വിദഗ്‍ധനായ ഡോ എസ് കെ പഥക് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്.അഭയക്കേസില്‍ ഡമ്മി പരീക്ഷണം നടത്തിയ ഫൊറന്‍സിക് വിദഗ്‍ധനാണ് ഡോ എസ് കെ പഥക്. ബോധാവസ്ഥയിൽ ഒരാൾ കിണറ്റിൽ ചാടുമ്പോഴും അബോധാവസ്ഥയിൽ കിണറ്റിൽ വീഴുമ്പോഴുമുള്ള വ്യത്യാസം തിരിച്ചറിയാനാണ് ഇത്തരത്തിലൊരു ഡമ്മി പരീക്ഷണം നടത്തിയത്.


അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറന്‍സിക് വിദഗ്‍ധനായ കന്തസ്വാമിയും നേരത്തെ മൊഴി നല്‍കിയിരുന്നു.

  • HASH TAGS
  • ##sitharakrishnakumar
  • #case
  • #crime
  • #sisterabayacase
  • #murdercase
  • #sisterabaya
  • #abaya