പുനഃപരിശോധന ഹർജിയുമായി നിര്‍ഭയ കേസ്​ പ്രതി

സ്വലേ

Jan 31, 2020 Fri 06:56 PM

ന്യൂഡല്‍ഹി: വധശിക്ഷക്ക്​ ഒരു ദിവസം ബാക്കിനില്‍ക്കെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹർജിയുമായി നിര്‍ഭയ കേസ്​ പ്രതി. പവന്‍ ഗുപ്​തയാണ്​ കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്​.

2012ല്‍ കുറ്റകൃത്യം നടക്കു​മ്പോൾ തനിക്ക്​ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന്​ അവകാശപ്പെട്ട് പവന്‍ഗുപ്​ത സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പവന്‍ ഗുപ്​തയുടെ ഹരജി കോടതി തള്ളി. ഇതിനെതിരെയാണ്​ പ്രതി പുനഃപരിശോധന ഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്​.

നാളെ പുലര്‍ച്ചെ ആറ്​ മണിക്കാണ്​ നിര്‍ഭയകേസ്​ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചത്​. എന്നാല്‍, വധശിക്ഷ വൈകിപ്പിക്കാനായി പ്രതികള്‍ വിവിധ ഹർജികളുമായി മുന്നോട്ട്​ പോകുകയാണ്​.

  • HASH TAGS
  • #crime
  • #nirbhaya
  • #nirbayacase
  • #delhirape
  • #delhirapecase
  • #indiasdaughter